Constituent Institutions
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഹോമിയോ ഡിസ്പന്‍സറി ഗ്രാമപഞ്ചായത്ത് ഓഫീസ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിൽ താത്കാലികാമായി പ്രവർത്തിക്കുന്നു. ഹോമിയോ ആശുപത്രിയിൽ ഒരു ഡോക്‌ടറും, ഒരു ഫാർമസിസ്റ്റും, ഒരു സ്വീപ്പറുമാണ് ജീവനക്കാരായി സേവനമനുഷ്ടിക്കുന്നത്.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ
📍 വിലാസം : ഗവ. ഹോമിയോ ഡിസ്പന്‍സറി, കടപ്ലാമറ്റം, കടപ്ലാമറ്റം പി ഒ, കോട്ടയം - 686571
☎ ഫോണ്‍ : 9996265674
✉ ഇമെയില്‍ : ghdkadaplamattom@gmail.com
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുര്‍വ്വേദ ആയുർവ്വേദ ഡിസ്പന്‍സറി സ്വന്തം കെട്ടിടത്തിൽ വയലായില്‍ പ്രവർത്തിക്കുന്നു. ആയുര്‍വ്വേദ ആശുപത്രിയിൽ ഒരു ഡോക്‌ടറും ഒരു ഫാർമസിസ്റ്റും മറ്റു ജീവനക്കാരും ഉള്‍പ്പെടെ 04 പേര്‍ ജീവനക്കാരായി സേവനമനുഷ്ടിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വിവിധ സർട്ടിഫിക്കറ്റുകള്‍
- യോഗ ക്ലാസുകള്‍
- പാലിയേറ്റീവ് ഹോം കെയര്‍
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ
📍 വിലാസം : ഗവ.ആയുർവേദ ഡിസ്പന്‍സറി, വയലാ, വയലാ പി ഒ 68587
☎ ഫോണ്‍ :
✉ ഇമെയില്‍ : gad.kadaplamattom@gmail.com
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അലോപതി കുടുംബാരോഗ്യകേന്ദ്രം, കടപ്ലാമറ്റം സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. 3 ഡോക്‌ടർമാരടക്കം 27 ജീവനക്കാരും 3 NHM ജീവനക്കാരും 13 ആശവര്‍ക്കര്‍മാരും സേവനമനുഷ്ഠിക്കുന്നു. ഇവിടെ നിന്നും ഇതിന്റെ 2 സബ് സെന്‍റുകളിൽ നിന്നുമായി ഔട്ട് പേഷ്യൻ്റ് സേവനം, ജീവിതശൈലി രോഗ നിർണയം, പ്രതിരോധ കുത്തിവെപ്പുകൾ, വയോജന പരിപാലനം, കൗമാരക്ലിനിക്ക്, മാനസികാരോഗ്യക്ലിനിക്, ഗർഭകാല പരിചരണം, മലമ്പനി-ക്ഷയരോഗ നിർണയം, ലാബ് സൗകര്യം എന്നിവ ജനങ്ങൾക്ക് ലഭിച്ചുവരുന്നു. പാലിയേറ്റീവ് പരിചരണത്തിനായി ഒരു നഴ്‌സും, പഞ്ചായത്തിന്‍റെ സഹകരണത്തോടെ ഒരു വാഹന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വിവിധ സർട്ടിഫിക്കറ്റുകള്‍
- യോഗ ക്ലാസുകള്‍
- പാലിയേറ്റീവ് ഹോം കെയര്‍
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 06 വരെ
📍 വിലാസം : കുടുംബാരോഗ്യ കേന്ദ്രം, കടപ്ലാമറ്റം, കടപ്ലാമറ്റം പി ഒ, കോട്ടയം - 686571
☎ ഫോണ്‍ :
✉ ഇമെയില്‍ : chckadaplamattom@gmail.com
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കടപ്ലാമറ്റം വെറ്റിനറി ഡിസ്പന്‍സറി സ്വന്തം കെട്ടിടത്തിൽ വയലായില്‍ പ്രവർത്തിക്കുന്നു. മൃഗങ്ങളുടെ ആരോഗ്യസംരക്ഷണം, രോഗനിർണയം, ചികിത്സ, പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങിയ സേവനങ്ങൾ ആശുപത്രിയിലൂടെ ലഭ്യമാക്കുന്നു. ആശുപത്രിയിൽ ഒരു സീനിയർ വെറ്ററിനറി സർജൻ, ഒരു അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ, രണ്ട് അറ്റൻഡർമാർ, ഒരു പാർട്ട് ടൈം സ്വീപ്പർ എന്നിവർ സേവനമനുഷ്ഠിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- മൊബൈല്‍ വെറ്റിനറി യൂണിറ്റ്
- വാക്സിനേഷന്‍
⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 03 വരെ
📍 വിലാസം : ഗവ.വെറ്റിനറി ഡിസ്പന്‍സറി, വയലാ, വയലാ പി ഒ 68587
☎ ഫോണ്‍ :
✉ ഇമെയില്‍ : vayalavd@gmail.com
കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കർഷകർക്ക് ആധുനിക കാർഷിക സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷിരീതികളും സംബന്ധിച്ച അറിവുകൾ ലഭ്യമാക്കുന്നതിനായി മാറിയിടത്ത് കൃഷിഭവൻ പ്രവർത്തിച്ചുവരുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികൾ, ജനകീയാസൂത്രണ പദ്ധതികൾ, സബ്സിഡികൾ, പരിശീലന പരിപാടികൾ എന്നിവ കർഷകരിലേക്ക് എത്തിക്കുന്നതിൽ കൃഷിഭവൻ പ്രധാന പങ്കുവഹിക്കുന്നു. കർഷകരുടെ ഉൽപ്പാദനക്ഷമതയും വരുമാനവും വർധിപ്പിക്കുന്നതിനും സുസ്ഥിര കാർഷിക വികസനം ഉറപ്പാക്കുന്നതിനുമായി വിവിധ സേവനങ്ങളും മാർഗനിർദേശങ്ങളും ഇവിടെ ലഭ്യമാക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- കൃഷി സഹായങ്ങൾ & സബ്സിഡി
- കർഷക ക്ഷേമ പദ്ധതികൾ
- കൃഷി വികസന പദ്ധതികൾ
- കർഷക രജിസ്ട്രേഷൻ
- കര്‍ഷക പെന്‍ഷന്‍
⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ ഉച്ചയക്ക് 05 വരെ
📍 വിലാസം : കൃഷിഭവന്‍ , കടപ്ലാമറ്റം പി ഒ 686571
☎ ഫോണ്‍ :
✉ ഇമെയില്‍ : kadaplamattomkrishibhavan@gmail.com
ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ് ഗ്രാമീണ ക്ഷീരവികസനത്തിനും പാലുത്പാദന വർധനവിനും സഹായിക്കുന്ന പ്രധാന സ്ഥാപനമാണ്. കർഷകരെയും ക്ഷീരകർഷകരെയും ശാസ്ത്രീയ ഡയറി ഫാമിംഗ് രീതികളിൽ പരിശീലിപ്പിക്കുകയും ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷ്യം.
ലഭിക്കുന്ന സേവനങ്ങൾ
- പരിശീലനം & ബോധവൽക്കരണം
- തീറ്റപുല്‍ കൃഷി പ്രോത്സാഹനം
- ക്ഷീര സഹകരണ സംഘങ്ങളിലെ പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തല്‍
- ക്ഷീര കര്‍ഷക സഹായകേന്ദ്രം
⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ ഉച്ചയക്ക് 05 വരെ
📍 വിലാസം : ക്ഷീര വികസന ഓഫീസ് , ഉഴവൂർ ബ്ലോക്ക്, കോഴാ 686633
☎ ഫോണ്‍ : 482222222
✉ ഇമെയില്‍ : desuuzr@gmail.com
ICDS ശിശു–മാതൃ ക്ഷേമവും കുട്ടികളുടെ സമഗ്ര വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ പദ്ധതിയാണ്. ഈ പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി പഞ്ചായത്തിൽ 14 അങ്കണവാടികൾ പ്രവർത്തിക്കുന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ, 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ എന്നിവരാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.
ലഭിക്കുന്ന സേവനങ്ങൾ
- അനുപൂരക പോഷകാഹാരം
- രോഗപ്രതിരോധ കുത്തിവയ്പ്പ്
- ആരോഗ്യ പരിശോധന
- പരാമര്‍ശ സേവനം
- സ്കൂള്‍ പൂര്‍വ്വ അനൗപചാരിക വിദ്യാഭ്യാസം
- ആരോഗ്യ പോഷണ വിദ്യാഭ്യാസം
⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ ഉച്ചയക്ക് 05 വരെ
📍 വിലാസം : ഐ സി ഡി എസ് ഓഫീസ് , കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് , കടപ്ലാമറ്റം പി ഒ 686571
☎ ഫോണ്‍ :
✉ ഇമെയില്‍ : icdssupervisorkadaplamattom8@gmail.com
ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നു. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിര്‍വ്വഹിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- 🏠 ഭവന പദ്ധതികൾ (ലൈഫ്, PMAY)
- 💼 സ്വയംതൊഴിൽ & ഗ്രാമവികസന പദ്ധതികൾ
- 👷 തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ
- ♻️ ശുചിത്വം, മാലിന്യ സംസ്കരണം & ആരോഗ്യബോധവൽക്കരണം
- 👩👩👧👦 കുടുംബശ്രീ & വനിതാ ശാക്തീകരണ സഹായങ്ങൾ
- 🧓 സാമൂഹ്യസുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണം
- 📄 സർട്ടിഫിക്കറ്റ് & റിപ്പോർട്ട് തയ്യാറാക്കൽ സഹായം
- 📊 സർവേകളും ഡാറ്റാ ശേഖരണ പ്രവർത്തനങ്ങളും
- 📝 ബി.പി.എൽ. അർഹത പരിശോധന
⏰ പ്രവര്‍ത്തനസമയം : രാവിലെ 10 മുതല്‍ ഉച്ചയക്ക് 05 വരെ
📍 വിലാസം : വി ഇ ഒ ഓഫീസ് , കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് , കടപ്ലാമറ്റം പി ഒ 686571
☎ ഫോണ്‍ :
✉ ഇമെയില്‍ : veokadaplamattom@gmail.com