ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ശക്തരായ നാട്ടുരാജാക്കന്മാരുടെയും ഇടപ്രഭുക്കന്മാരുടെയും കേന്ദ്രമായിരുന്ന, പടനിലങ്ങളും പാളയങ്ങളുമുണ്ടായിരുന്ന ‘പടത്തലമറ്റം’ എന്ന പ്രദേശമാണ് പിന്നീട് ‘കടപ്ലാമറ്റം’ ആയി മാറിയത്. ഭഗവതിക്കുന്ന്, വെടിക്കുന്ന് തുടങ്ങിയ പ്രാദേശിക സ്ഥലനാമങ്ങൾ ഈ യുദ്ധചരിത്രത്തിലേക്ക് വിരൽചൂണ്ടുന്നു. എ.ഡി. ആയിരമാണ്ടോടെ ഇവിടെയുണ്ടായിരുന്ന ക്രിസ്ത്യൻ പള്ളി യുദ്ധത്തിൽ നശിച്ചെങ്കിലും, പിന്നീട് തുമ്പയിൽ കൈമൾ എന്ന ഇടപ്രഭുവിന്റെ അനുവാദത്തോടെ പൊതിയിട്ടേൽ തൊമ്മൻ തര്യതു കത്തനാരുടെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കപ്പെട്ടു. നൂറ്റാണ്ടുകൾക്ക് മുൻപ് ജൈന-ബുദ്ധ മതങ്ങളുടെ ശക്തമായ കേന്ദ്രമായിരുന്നു വയലാ എന്നതിന് അവിടുത്തെ കോട്ടയിൽ, കണിയടി തുടങ്ങിയ പറമ്പുപേരുകളും ഓത്തപള്ളി, മുട്ടപ്പള്ളി തുടങ്ങിയ നാമങ്ങളും തെളിവാണ്. ആയിരത്തിലേറെ വർഷം പഴക്കമുള്ള ക്ഷേത്രങ്ങളും, പ്രസിദ്ധമായ ‘അഞ്ചലോട്ടം’ പാതയും, 300 വർഷം പഴക്കമുള്ള മമ്പള്ളി കൊട്ടാരവുമെല്ലാം കടപ്ലാമറ്റം പഞ്ചായത്തിന്റെ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
October 3, 2026
നിർമലം - പുതുയുഗ ശുചിത്വ കേരളം - ക്യാമ്പയിൻ
നിർമലം - പുതുയുഗ ശുചിത്വ കേരളം - ക്യാമ്പയിൻറെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജീന സിറിയക് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. സജീവ് കുമാർ എ ഡി മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും ഉറവിടത്തില് തന്നെ മാലിന്യം തരം തിരിക്കുക, ജൈവ അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ പരിപാലനം...
കൂടുതൽ വായിക്കുകപുതിയ വാർത്ത
ഓപ്പറേഷന് തൂഫാന് 2.0 പ്രോഗ്രാം
September 28, 2026
ഓപ്പറേഷന് തൂഫാന് 2.0
September 28, 2026