പഞ്ചായത്തിന്‍റെ ഭൂമിശാസ്ത്രം
സമുദ്രനിരപ്പില്‍ നിന്നും 11 മീറ്ററിനും 141 മീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ ഭൂപ്രദേശം ഇടനാട് ഭൂവിഭാഗത്തിൽപെടുന്നു. ഇടത്തരം ചെരിവുകളും കുന്നിൻ പ്രദേശങ്ങളും താഴ്വാരങ്ങളും പുഴയോടുചേർന്നുകിടക്കുന്ന ചതുപ്പുനിലങ്ങളും എക്കല്മണ്ണുമുള്ള പാടശേഖരങ്ങളും ഉള്ളപ്രദേശമാണ് ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതി. ഉയർന്ന പ്രദേശങ്ങളിൽ വെട്ടുകല്ലും ചരൽമണ്ണും ആണ് പൊതുവേ കാണപ്പെടുന്നത്. 2004 ൽ നടത്തിയ സർവ്വേപ്രകാരം 2383 കിണറുകളും 149 കുളങ്ങളും ചെറുതും വലുതുമായ 27 തോടുകളും ഉണ്ട്. കുന്നുകൾ എണ്ണത്തിൽ കുറവാണ്. വനമേഖലകൾ ഇല്ല. കിണറുകൾ, തോടുകൾ, കുളങ്ങൾ എന്നിവ ഭൂരിഭാഗവും വേനലിൽ വറ്റുന്നവയാണ്. 6.63% സാധാരണ കൃഷിരീതികളിൽ ഏതുതരം കൃഷിക്കുപയോഗിക്കാവുന്നതും നല്ല ഫലഭൂയിഷ്ടമായ നിരപ്പുള്ളതും ആയ ഭൂമിയാണ്. 26.56% ലളിതമായ പരിപാലനത്തിലൂടെ നല്ല രീതിയിൽ കൃഷിചെയ്യാൻ പറ്റുന്ന ഭൂമിയും. 46.31% മിതമായതോ ചരിവ് കൂടുതലോ ആയ ഭൂമിയും, 18.92% മിതമായ നീരൊഴുക്ക്സ്വാഭാവിക ഫലഭൂയിഷ്ഠത, താരതമ്യേന ലവണാംശം കുടിയമണ്ണ്, ജലനിർഗ്ഗമനപ്രദേശം, വെള്ളപ്പൊക്കസാദ്ധ്യത. 0.25% പാറനിറഞ്ഞതും തരിശ്, ചതുപ്പ്, വെള്ളക്കെട്ട്, മണൽനിറഞ്ഞതുമായ ഭൂമിയാണ്. ഇവിടം കൃഷിയ്ക്ക് അനുയോജ്യമല്ല.