ഹരിതകർമ്മസേന
🌿 ഹരിത കർമ്മ സേന
ശുചിത്വ-മാലിന്യ സംസ്കരണ മേഖലയിലെ ജനകീയ സംരംഭം
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശുചിത്വ-മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംരംഭമാണ് ഹരിത കർമ്മ സേന. കേരള സർക്കാർ നടപ്പിലാക്കിയ 'ഹരിത കേരളം മിഷൻ' പദ്ധതിയുടെ ഭാഗമായി 2017-ലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിത കർമ്മ സേനകൾ രൂപീകരിച്ചത്.
സർക്കാർ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന സേവന ഫീസ് (user fee) ഈടാക്കിക്കൊണ്ട്, വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങളും (ചിലയിടങ്ങളിൽ ജൈവ മാലിന്യങ്ങളും) ഹരിത കർമ്മ സേനാംഗങ്ങൾ നേരിട്ട് ശേഖരിക്കുന്നു.
കൃത്യമായ ഇടവേളകളിൽ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ 'മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി'യിലേക്ക് (മാലിന്യ ശേഖരണ കേന്ദ്രം) എത്തിക്കുന്നു. അവിടെ മാലിന്യം തരംതിരിച്ച് 'റിസോഴ്സ് റിക്കവറി ഫെസിലിറ്റി'യിലേക്ക് (വിഭവ വീണ്ടെടുക്കൽ കേന്ദ്രം) അയയ്ക്കുന്നു; തുടർന്ന് പുനരുപയോഗത്തിനോ പുനഃചംക്രമണത്തിനോ (recycling) ആയി അവ കൈമാറുന്നു.
ഈ പ്രവർത്തനങ്ങളുടെ ഭാഗമായി, വീടുകളിലെ ജൈവ മാലിന്യ സംസ്കരണത്തിനുള്ള മാർഗ്ഗങ്ങളും പരിഹാരങ്ങളും ഹരിത കർമ്മ സേന നൽകുന്നുണ്ട്.
ഹരിത കേരളം മിഷൻ, കുടുംബശ്രീ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഈ ബൃഹദ് പദ്ധതിയിലെ പങ്കാളികളാണ്.
ഹരിത കർമ്മ സേന സംവിധാനത്തിലൂടെ സംസ്ഥാനത്ത് ടൺ കണക്കിന് മാലിന്യമാണ് സംസ്കരിക്കുന്നത്. മാലിന്യങ്ങളിൽ നിന്ന് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിച്ചും, പുനഃചംക്രമണം പ്രോത്സാഹിപ്പിച്ചും, നൂതനമായ ഹരിത സംരംഭങ്ങൾ ആരംഭിച്ചും സ്വയംപര്യാപ്തത കൈവരിക്കാൻ ഹരിത കർമ്മ സേന ശ്രമിക്കുന്നു.
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി 36,000-ത്തിലധികം ഹരിത കർമ്മ സേനാംഗങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വാഹനങ്ങൾ, യൂണിഫോം, തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ലഭ്യമാക്കുന്നത്.
| ക്രമ നം. | വാർഡ് നം. | ഹരിതകര്മ്മസേനാംഗത്തിന്റെ പേര് | ഫോൺ നം. |
|---|---|---|---|
| 1 | 1 | വത്സമ്മ കെ എ | 9605872635 |
| 2 | 2 | ലീന സോമി | 9207302325 |
| 3 | 3 | ഓമന അപ്പു | 9061658168 |
| 4 | 4 | നീതുമോള് എം കെ | 9544562967 |
| 5 | 4 | ജെയ്സിമോള് തോമസ് | 9061967870 |
| 6 | 5 | സരോജിനി പി കെ | 9847493459 |
| 7 | 6 | വേക്കന്റ് | ........... |
| 8 | 7 | രാജി ജയകുമാർ | 8157981859 |
| 9 | 8 | ആനി ബാബു | 9745280891 |
| 10 | 9 | ജെസ്സി ജോർജ്ജ് | 9446477593 |
| 11 | 10 | സിന്ധു സാബു | 8943453105 |
| 12 | 11 | സാലി തങ്കച്ചന് | 9544982194 |
| 13 | 12 | സബിത | 9656169290 |
| 14 | 12 | മോളി ഉല്ലാസ് | 9605368157 |
| 15 | 13 | അംബിക രാജു | 8547421126 |
| 16 | 13 | ഓമന സോമന് | 9645447392 |