2025 ഡിസംബർ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയം കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
നിർമലം - പുതുയുഗ ശുചിത്വ കേരളം - ക്യാമ്പയിൻ

October 3, 2026

നിർമലം - പുതുയുഗ ശുചിത്വ കേരളം - ക്യാമ്പയിൻറെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീമതി. ജീന സിറിയക് നിർവ്വഹിച്ചു. വൈസ് പ്രസിഡന്‍റ് ശ്രീ. സജീവ് കുമാർ എ ഡി മാലിന്യത്തിന്‍റെ അളവ് കുറയ്ക്കുന്നതിനും ഉറവിടത്തില്‍ തന്നെ മാലിന്യം തരം തിരിക്കുക, ജൈവ അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ പരിപാലനം ഉറപ്പാക്കുക പുനരുപയോഗവും പുന:ചംക്രമണവും പ്രോത്സാഹിപ്പിക്കുക എന്നിവയലൂടെ മാലിന്യ പരിപാലനം ഓരോ പൗരന്‍റെയും ജീവത ശൈലിയുടെ ഭാഗമാക്കുകായണ് ഈ ക്യാമ്പെയിന്‍റ് ഉദ്ദേശലക്ഷ്യമെന്ന് പറയുകയും, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ശ്രീമതി. അല്‍ഫോന്‍സാ റ്റിജോ, ശ്രീ. ബിജു ജോസഫ്, ശ്രീമതി സുജാത അനില്‍കുമാർ , വാർഡ് മെമ്പർമാരായ ഷാജി റ്റി, സഖറിയാസ് ജോസഫ്, നീതു ഗോപി, ഡോണ്‍ സണ്ണി, ബേബി അപ്പച്ചന്‍, ഗംഗാദേവി റ്റി പി, മേഴ്സി ബേബി, ഷീജാ ബേബി എന്നിവർ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി, വി ഇ ഒ, ഹെല്‍ത്ത് ജീവനക്കാർ, വി ബി ജി റാം ജി ജീവനക്കാർ, ടെക്നിക്കല്‍ അസിസ്റ്റന്‍റ്, പ്രോജക്ട് അസിസ്റ്റന്‍റ്, ഡ്രൈവർ, ഹരിത കർമ്മസേനാംഗങ്ങള്‍ എന്നിവർ ടി യോഗത്തില്‍ പങ്കെടുത്തു. സെക്രട്ടറി ശ്രീമതി. എം എസ് ഷൈനി യോഗത്തില്‍ നന്ദി പറഞ്ഞു.

Nirmalam