2025 ഡിസംബർ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയം കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഓപ്പറേഷന്‍ തൂഫാന്‍ 2.0 പ്രോഗ്രാം

September 28, 2026

പൊതു ജനങ്ങളുടെ സഹകരണത്തോടെ കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിനെ ലഹരിമുക്ത പഞ്ചായത്താക്കി മാറ്റണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജീന സിറിയക് പറഞ്ഞു. ‘തൂഫാൻ വാരിയർ - ദി നാർക്കോ ഹണ്ട് 2.0’ പഞ്ചായത്തുതല ഉദ്ഘാടനത്തിന്റെ ഭാഗമായി പതാക ഉയർത്തൽ കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. തുടർന്ന് മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷൻ മേധാവി സാജു ജനപ്രതിനിധികൾക്ക് ‘തൂഫാൻ വാരിയർ’ ബാൻഡ് അണിയിച്ചു. പോലീസ് ഉദ്യോഗസ്ഥൻ ജോർജ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് കുമാർ എ ഡി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുജാത അനില്‍കുമാർ, അല്‍ഫോന്‍സാ റ്റിജോ, ബിജു ജോസഫ്, മെമ്പർമാരായ ഷാജി റ്റി, സഖറിയാസ് ജോസഫ്, നീതു ഗോപി, ഡോണ്‍ സണ്ണി, ബേബി അപ്പച്ചന്‍, ഗംഗാദേവി റ്റി. പി, മേഴ്സി ബേബി, ഷീജ ബേബി, സെക്രട്ടറി എം എസ് ഷൈനി, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, മെഡിക്കല്‍ ഓഫീസർമാർ,  ആശാ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.

Toofan