മഴക്കാല മുന്നറിയിപ്പ്
June 6, 2026
മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയില്‍ ജീവനും സ്വത്തിനും ഭീഷണിയാകുംവിധം നില്ക്കുന്ന വൃക്ഷങ്ങള്‍/ വൃക്ഷ ശിഖരങ്ങള്‍ മുറിച്ച് നീക്കണം. റോഡിനും, വീടിന് മുകളിലേക്കും, ഇലക്ട്രിക് ലൈനിനു മുകളിലേക്കും അപകടകരമായി നില്ക്കുന്ന വൃക്ഷങ്ങള്‍/ വൃക്ഷ ശിഖരങ്ങള്‍ ഉടമകളുടെ ഉത്തരവാദിത്വത്തില്‍ മുറിച്ചു നീക്കേണ്ടതാണ്. ഇതിന് വീഴ്ച വരുത്തുന്നപക്ഷം 1994 ലെ കേരള പഞ്ചായത്ത് രാജ് വകുപ്പ് 238(1)(A), 2005 ലെ ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. കൂടാതെ, സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതിനും, ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കുന്നതിനും വീടും പറമ്പും ഉടമസ്ഥന്റെ ഉത്തരവാദിത്വത്തില്‍ തന്നെ വൃത്തിയാക്കേണ്ടതുമാണെന്ന് അറിയിക്കുന്നു.
(ഒപ്പ്)
സെക്രട്ടറി
കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്
(ഒപ്പ്)
സെക്രട്ടറി
കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്